ad

Ticker

6/recent/ticker-posts

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രാക്ടിക്കല്‍ ഇ സി ജി റീഡിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചു.


 കോട്ടക്കല്‍: ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് ആയ എമര്‍ജന്‍സ് 2022 ന്റെ ഭാഗമായി കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രാക്ടിക്കല്‍ ഇ സി ജി റീഡിംഗ് ശില്‍പ്പശാല സംഘടിപ്പിച്ചു. 'റിഥം' എന്ന പേരില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ഇ സി ജി അടിസ്ഥാനപ്പെടുത്തി അടിയന്തര ചികിത്സാ മേഖലകളില്‍ സ്വീകരിക്കേണ്ട പ്രാഥമികമായ ചികിത്സാ രീതികളുടെ നൂതനമായ കാഴ്ചപ്പാടുകളെ വിശദമായി അവലോകനം ചെയ്തു.കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ നിന്നായി നിരവധി ഡോക്ടർമാർ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നൽകിയത് ആസ്റ്റർ മിംസ് കോട്ടക്കലിലെ എമർജൻസി മെഡിസിൻ മേധാവി ഡോ ഷാഫിയും ഡോ ജീതുവും ചേർന്നാണ്. 27, 28, 29 തിയ്യതികളിലായി കോഴിക്കോട് വെച്ച് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവ് ആയ എമര്‍ജന്‍സ് 2022 ന്റെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് കോഴിക്കോട്്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ആരീക്കോട്, ആസ്റ്റര്‍ മെഡ്‌സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.


വിവിധ ഘട്ടങ്ങളിലായി 13 ശില്‍പ്പശാലകള്‍, രണ്ട് സ്ട്രീമുകളിലായി നടക്കുന്ന സയന്റിഫിക് സെഷനുകള്‍, കീ നോട്ട് സെഷനുകള്‍, ഇ എം എസ് & പാരമെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേകം സ്ട്രീമുകള്‍, പ്രശ്‌നോത്തരി, മത്സരങ്ങള്‍, ഓറല്‍ പ്രസന്റേഷന്‍, സാഹചര്യം അടിസ്ഥാനപ്പെടുത്തിയുള്ള ചര്‍ച്ചകള്‍, പ്രോബ്ലം സോള്‍വിങ്ങ്, ഡിസിഷന്‍ മേക്കിങ്ങ്, സി പി ആര്‍ കോംപറ്റീഷന്‍, കള്‍ച്ചറല്‍ ഈവനിംഗ് തുടങ്ങിയവ ഉള്‍പ്പെടെ എമര്‍ജന്‍സി മെഡിസിന്റെ എല്ലാ ശാഖകളേയും വിശദമായി പ്രതിപാദിക്കുന്ന രീതിയിലാണ് എമര്‍ജന്‍സ് 2022 വിഭാവനം ചെയ്തിരിക്കുന്നത്.

Post a Comment

0 Comments