ad

Ticker

6/recent/ticker-posts

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍


കേരളത്തിന്റെ തീരങ്ങളില്‍ ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത്  അര്‍ധരാത്രി 12 മുതല്‍ ആരംഭിക്കും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവത്കൃതബോട്ടുകള്‍ ഒന്നും കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ട്രോളിങ് സമയത്ത് ഇതര സംസ്ഥാനത്ത് നിന്നുള്ള ബോട്ടുകളെ കേരള തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവദിക്കില്ല. പരിശോധന കര്‍ശനമാക്കും. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനത്തിന് മുമ്പായി കേരളതീരം വിട്ടുപോകണം. ട്രോളിങ് നിരോധനം തുടങ്ങുന്ന ദിവസം അര്‍ധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവത്കൃതയാനങ്ങളും ഹാര്‍ബറുകളില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടുവാന്‍ പാടുളളൂവെന്നും മുന്നറിയിപ്പുകള്‍ അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂയെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments