ad

Ticker

6/recent/ticker-posts

പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികം വിനാശത്തിൻ്റെ വർഷമായി ആചരിച്ച് മൊറയൂർ പഞ്ചായത്തിൽ യുഡിഎഫ് കമ്മിറ്റി.


 മൊറയൂർ : പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം വിനാശത്തിന്റെ വർഷമായി ആചരിചു മൊറയൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി. സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ദിവസമായ മെയ് 20ന് വൈകീട്ട് 04:30 ന് വാലഞ്ചേരി അങ്ങാടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് കമ്മിറ്റി വിനാശ വർഷമായ് ആചരിച്ചത്.


സിൽവർ ലൈൻ ഉൾപ്പെടെയുള്ള  ജനകീയ വിഷയങ്ങളായ അതിരൂക്ഷമായ വിലക്കയറ്റം, ക്രമ സമാധാന തകർച്ച, അഴിമതി, പിൻവാതിൽ നിയമനം, മദ്യ-മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം തുടങ്ങിയ വിഷയങ്ങൾ സായാഹ്ന സദസ്സിൽ ചർച്ച ചെയ്തു

മലപ്പുറം അസംബ്ളി മണ്ഡലം യുഡിഎഫ് ജോയിൻ്റ് കൺവീനർ ബംഗാളത്ത് ബാബു മാസ്റ്റർ സായാഹ്ന സദസ്സ്  ഉദ്ഘാടനം നിർവഹിച്ചു. രണ്ടാം പിണറായി സർക്കാർ കമ്മീഷൻ സർക്കാറായി അധപതിച്ചു എന്നും ധനകാര്യ മിസ്സ് മാനേജ്മെൻ്റ് കാരണം കേരളം മറ്റൊരു ശ്രീലങ്ക ആകാൻ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

മൊറയൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ അജ്മൽ ആനത്താൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് യുഡിഎഫ് കൺവീനർ വി പി അബൂബക്കർ, സികെ മുഹമ്മദ്, മുണ്ടോടൻ ജലീൽ, മാളിയേക്കൽ കുഞ്ഞു, ടി മൂസഹാജി, ടി പി സലീം മാസ്റ്റർ, പി കലന്തൻ ഹാജി, പി കെ വിശ്വനാഥൻ, ശിഹാബ് മാസ്റ്റർ, ഉമ്മറുട്ടി സി ടി,   കെകെ മുഹമ്മദ് റാഫി, പൂക്കോടൻ കരീമുദ്ദീൻ ഹാജി, കെ സി സലീം, മജീദ് അരിമ്പ്ര, എം സി മുസ്ഥാക്ക് ബാബു, കെസി ശിഹാബ്, പി അബ്ദുൽ ഗഫൂർ, കെടി ബാസിത്ത്, വി അബ്ബാസ്, പൂക്കോടൻ അബ്ദുറഹ്മാൻ, സികെ അബ്ദുൽ ജലീൽ, വാസുദേവൻ മൊറയൂർ എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.

Post a Comment

0 Comments