ഇരുചക്രവാഹനം കാറുമായി കൂടിയിടിച്ചു റിയാദിൽ മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി കറ്റാടത്തു മൊയ്‌തീൻ (45) ആണു മരിച്ചത്.ഇരുചക്ര വാഹനത്തിൽ ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം.മൊയ്‌തീൻ ഓടിച്ചിരുന്ന ബൈക്കും അറബ് വംശജൻ ഓടിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കൾ: ഷിബില, ഷിയാസ്, ഷംല, സംറാസ്.


0 Comments