മാറാക്കര ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ഏർക്കര സ്വദേശിനികളായ ഫാത്തിമ ഹബക്കും, ഫാത്തിമ ഹിബക്കും സ്നേഹ സമ്മാനം നൽകി മാറാക്കര ഗ്രാമ പഞ്ചായത്ത്.ജന്മനാ അന്ധരായി പിറന്ന ഈ സഹോദരിമാർ ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചിരുന്നു.. ഇവരോടൊപ്പം കേക്ക് മുറിച്ചും പുത്തൻ വസ്ത്രങ്ങൾ സമ്മാനം നൽകിയുമാണ് മാറാക്കര പഞ്ചായത്ത് ഈ വിജയ സന്തോഷത്തിൽ പങ്ക് ചേർന്നത്. സോഷ്യൽ മീഡിയ വഴി നേരത്തെ തന്നെ പ്രശസ്തി നേടിയ ഈ രണ്ട് കുട്ടികളും നല്ല ഗായകർ കൂടിയാണ്.. ഒരു സന്നദ്ധ സംഘടന വഴി യു എ ഇ സന്ദർശനം നടത്തിയ ഇവരെ ഗൾഫിൽ വിവിധ സംഘടനകൾ ആദരിക്കുകയും ചെയ്തിരുന്നു.മാറാക്കര സ്വദേശികളായ തത്രംപള്ളി അബ്ദുൽ കരീം, സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌നടീച്ചർ , വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഒപി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, മെമ്പർമാരായ എപി ജാഫർ കെപി നാസർ,സജിത ടീച്ചർ നന്നെങ്ങാടാൻ പഞ്ചായത്ത്, മുബഷിറ അമീർ,സെക്രട്ടറി ബിജി, കെപി നാരായണൻ എന്നിവർ പങ്കെടുത്തു
0 Comments