ad

Ticker

6/recent/ticker-posts

ഒരു കുഞ്ഞിന് ഒരു മരം; ആസ്റ്റര്‍ മിംസില്‍ എന്നും പരിസ്ഥിതി ദിനം


കോട്ടക്കല്‍: പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെ പേരിലും ഒരുമരം നടുക എന്ന മഹത്തായ ആശയം ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അവതരിപ്പിച്ചിട്ട് രണ്ട് പരിസ്ഥിതി വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ ആറായിരത്തിലധികം കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ജനന്മമെടുത്തപ്പോള്‍ അത്രതന്നെ മരത്തൈകളും അതത് കുഞ്ഞുങ്ങളുടെ പേരില്‍ വെച്ചുപിടിപ്പിക്കപ്പെട്ടു. 

ആസ്റ്റര്‍ മിംസ് കോട്ടക്കലിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി വിഭാഗമാണ് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പ്ലാസ്റ്റിക്കിലും മറ്റുമുള്ള ഉപഹാരങ്ങള്‍ നല്‍കുന്നതിന് പകരം പ്രകൃതിയുടെ കാവല്‍ക്കാരാവുക എന്ന സന്ദേശം നല്‍കിക്കൊണ്ട് മാതൃകാപരമായ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏതെങ്കിലും പ്രത്യേക ദിവസങ്ങളുടെ ആഘോഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും ആഘോഷിക്കാനുള്ളതാണ് എന്ന കാഴ്ചപ്പാടിലേക്ക് ഈ ഉദ്യമം മാറുകയും ചെയ്തു. 

സ്വന്തം കുഞ്ഞിന്റെ പേരില്‍ ലഭ്യമായ ആദ്യത്തെ സമ്മാനമെന്ന നിലയില്‍ മിക്കവാറും എല്ലാവരും തന്നെ ഏറെ കരുതലോടെയാണ് ഈ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചത്. പലരും ഇതിന്‍ കുഞ്ഞിന്റെ പേര് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ലോക പരിസ്ഥിതി ദിനത്തില്‍ ആസ്റ്റര്‍ കോട്ടക്കലിലെ ഈ മാതൃക ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ അരീക്കോട്, ആസ്റ്റര്‍ മെഡ്‌സിറ്റി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ മിംസ്) പറഞ്ഞു.

Post a Comment

0 Comments