മലപ്പുറം :സ്വർണ, കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. ഡി.സി.സി യിൽ നിന്ന് ആരംഭിച്ച പ്രകടനം കളക്ട്രേറ്റ് പടിക്കൽ പോലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.പോലീസ് ജലപീരംങ്കി ഉപയോഗിച്ചു.
മാർച്ച് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് മുഖ്യപ്രഭാഷണം നടത്തി,ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി,സംസ്ഥാന ഭാരവാഹികളായ ഹാരിസ് സി.കെ ,പി.കെ നൗഫൽ ബാബു,റിയാസ് പഴഞ്ഞി ,ലത്തീഫ് കൂട്ടാലുങ്ങൽ,ഫിറോസ് പൊന്നാനി, ജില്ലാ ഭാരവാഹികളായ മുഹമ്മദ് പാറയിൽ ,അഷ്‌റഫ് കുഴിമണ്ണ ,ഇ സഫീർജാൻ , അജ്മൽ എം വണ്ടൂർ ,ജാഫർ കാവന്നൂർ ,അജിത് പുളിക്കൽ ,നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ.പി ശറഫുദ്ധീൻ ,ആസാദ് തമ്പാനങ്ങാടി ,ബിശ്‌റുദ്ധീൻ തടത്തിൽ ,ശബാബ് വക്കരത് ,റഹീം മൂർഖൻ ,മുഹമ്മദ് ഷിമിൽ,എം.കെ ശറഫുദ്ധീൻ ,യാക്കൂബ് കുന്നുംപള്ളി,അൻവർ അരൂർ എന്നിവർ സംസാരിച്ചു.
0 Comments