ad

Ticker

6/recent/ticker-posts

ബാലചന്ദ്രകുമാറിനെതിരേയുള്ള പീഡനപരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ബാലചന്ദ്രകുമാർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ ലൈംഗികാരോപണവുമായി ഒരു സ്ത്രീ രംഗത്ത് വരികയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് 10 വർഷം മുമ്പ് ബാലചന്ദ്രകുമാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലിയെന്ന വ്യാജേന ഗാനരചയിതാവിന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിനെതിരെ പൊലീസ് കേസെടുത്തത്.

Post a Comment

0 Comments