ad

Ticker

6/recent/ticker-posts

പ്രവാചക നിന്ദ; ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എല്‍.എ വീണ്ടും അറസ്റ്റില്‍

ഹൈദരാബാദ്: പ്രവാചക നിന്ദ നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ ബി.ജെ.പി എം.എൽ.എയെ വീണ്ടും അറസ്റ്റ് ചെയ്തു. പ്രവാചകനെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അദ്ദേഹത്തെ ബി.ജെ.പി പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി എം.എല്‍.എയായ ടി. രാജസിങ്ങിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തിൽ വിശദീകരണം നൽകാനും പാർട്ടി രാജയോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments