ad

Ticker

6/recent/ticker-posts

ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു

തൃശ്ശൂര്‍: തളിക്കുളത്ത് ഭർത്താവിന്‍റെ ആക്രമണത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് സ്വദേശി ഹാഷിതയാണ് മരിച്ചത്. പ്രതി മുഹമ്മദ് ആസിഫ് ഒളിവിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ പ്രസവിച്ചുകിടന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഹാഷിതയുടെ പിതാവിനെയും പ്രതി ആക്രമിച്ചു. പിതാവിന്റെ ആരോഗ്യനില അപകടനില തരണം ചെയ്തിട്ടുണ്ട്. 20 ദിവസം മുമ്പാണ് ഹാഷിത പ്രസവിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ആസിഫ് ഭാര്യയെ കാണാൻ എത്തിയത്. ബന്ധുക്കൾ മടങ്ങിയ ശേഷം ആസിഫും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ആസിഫ് ഭാര്യയെ ആക്രമിക്കുകയും ചെയ്തു. ഹാഷിതയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് കത്തി കൊണ്ട് ആക്രമിക്കുന്നതാണ്. ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ച് ഹാഷിതയെ നിരവധി തവണ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല.

Post a Comment

0 Comments