തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിന്‍റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 51 ബസുകൾ ആക്രമിക്കപ്പെട്ടതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്, കൃത്യമായ കണക്കുകൾ എടുത്താൽ നഷ്ടം ഇതിലും ഉയരും. സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവ്വീസിന്‍റെ 62 ശതമാനവും നിരത്തിലിറങ്ങിയെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം.
0 Comments