ad

Ticker

6/recent/ticker-posts

നടിയെ ആക്രമിച്ച കേസിലെ ഹർജികൾ ഇനി പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് പുതിയ ബെഞ്ചിന് ചുമതല നൽകിയത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. നേരത്തെ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എ.എം ഖാന്വിൽക്കർ വിരമിച്ചതിനെ തുടർന്നാണ് നടപടി. നടിയെ ആക്രമിച്ച കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ഖാന്വിൽക്കറുടെ ബെഞ്ചിലും ദിനേഷ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. അതിനിടെ വിചാരണക്കോടതി ജഡ്ജി ജസ്റ്റിസ് ഹണി എം വർഗീസ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ കേസ് പരിഗണിക്കുന്നതിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസിൽ രഹസ്യവാദം നടക്കുന്നതിനിടെയാണ് വിചാരണക്കോടതി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Post a Comment

0 Comments