പഞ്ചാബ്: പഞ്ചാബിൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. എഎസ്ഐ സതീഷ് കുമാറാണ് മരിച്ചത്. രാവിലെ സ്റ്റേഷനുള്ളിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്‍റെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സതീഷ് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹോഷിയാർപൂരിലെ ഹരിയാന പൊലീസ് സ്റ്റേഷനിലാണ് സംഭവം. തണ്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഓംകാർ സിംഗ് തന്നെ അസഭ്യം പറഞ്ഞെന്ന് സതീഷ് കുമാർ വീഡിയോയിൽ ആരോപിച്ചു.
0 Comments