ad

Ticker

6/recent/ticker-posts

അരൂർ പഞ്ചായത്ത് സെക്രട്ടറിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി

ആലപ്പുഴ: കൈക്കൂലി വാങ്ങിയ അരൂർ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനെ ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. എരമല്ലൂർ ചെമ്മാട് ക്ഷേത്രത്തിൻ സമീപത്ത് വെച്ചാണ് രാത്രി വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.

Post a Comment

0 Comments