എറണാകുളം: ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഭാര്യ നബീസ. മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കാറുണ്ട് എങ്കിലും ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല. റോസിലിയെയും പത്മയെയും അറിയാമെന്നും അവർ വെളിപ്പെടുത്തി. "ഇവർ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ല". നബീസ കൂട്ടിച്ചേർത്തു.
0 Comments