പെർള: (കാസർഗോഡ്) എൻഡോസൾഫാൻ രോഗബാധിതർക്ക് നൽകിയ വീടും പരിസരവും സമാധാനം നടത്തി വൃത്തിയാക്കുന്ന ചടങ്ങിലേക്ക് ഇന്നലെ രാവിലെ കളക്ടർ എത്തിയത് കുറ്റിക്കാടും കാടുകളിലും പടർന്ന വഴികളിലൂടെ നടന്ന. വീടുകളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ കുന്നുകയറണം പഞ്ചായത്തിലെ കാനയിലെ സായി ഗ്രാമത്തിലെ കാടുപിടിച്ചുകിടക്കുന്ന 36 വീടുകളുടെ പരിസരം വൃത്തിയാക്കുന്ന പ്രവർത്തി ഉദ്ഘാടനം ചെയ്യാനാണ് കലക്ടർ എത്തിയത്. 2019 പണിപൂർത്തിയാക്കിയ 36 വീടുകളുള്ള സ്ഥലം കലക്ടർ നറുക്കെടുപ്പിലൂടെ മാസങ്ങൾക്ക് മുമ്പ് ഗുണഭോക്താക്കൾക്ക് നൽകി നൽകിയിട്ടും അടിസ്ഥാന സൗകര്യമായ റോഡും വൈദ്യുതിയും ലഭ്യമാക്കുന്ന ലഭ്യമാക്കാത്തതിൽ ആണ് ഇവിടെ താമസം തുടങ്ങാത്തത്. കാസർഗോഡ് വികസന പാക്കേജിൽ റോഡിന് 48 ലക്ഷം രൂപയും വൈദ്യുതിക്ക് 11 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിൻറെ ടെൻഡർ ആയിട്ടും പ്രവർത്തി ഇതുവരെ തുടങ്ങാത്തതിനാണ് കുറ്റിക്കാടുകൾ പടർന്ന പാതയിലൂടെ കലക്ടർക്കും ശ്രമദാനം നടത്താൻ എത്തിയവർക്കും നടന്നു പോകേണ്ടി വന്നത്. കാടുപിടിച്ച പരിസരം വൃത്തിയാക്കിയെങ്കിലും താമസം തുടങ്ങാൻ വൈദ്യുതി ലഭ്യമാക്കണം. ഒരു കിലോമീറ്റർ ഓളം ടാറിങ് നടത്തണം. വീടും പരിസരവും ഇന്നലെ സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ വ്യാപാരികൾ രാഷ്ട്രീയപ്രവർത്തകർ ആശാവർക്കർമാർ ക്ലബ്ബുകൾ ജീവനക്കാർ എന്നിവ ചേർന്ന് ശ്രമദാനത്തിലൂടെയാണ് വൃത്തിയാക്കിയത്. സർക്കാരിൻറെ സഹായത്തോടെ സത്യസായി ഓർഫനേജ് ടെസ്റ്റ് ആണ് 36 വീടുകൾ നിർമ്മിച്ചു നൽകിയത്. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ആണ് വീടിന് സഹായം നൽകിയത്.അനുബന്ധ സൗകര്യങ്ങൾക്കായി സായിറ്റാണ് നടത്തിയത് 2017 മാർച്ച് 12നാണ് മന്ത്രി ഇ ചന്ദ്രശേഖരൻ തറക്കല്ലിട്ടത്. പരിസരം വൃത്തിയാക്കിയതോടെ റോഡും, ട്രാൻസ്ഫോർമർ സ്ഥാപിച്ച ലൈൻ വലിക്കുന്നതിനുള്ള സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് നിർണയിക്കാനായെന്നും ഉടൻ പ്രവർത്തി തുടങ്ങും എന്നും പഞ്ചായത്ത് പ്രസിഡണ്ട് ജെ എസ് സോമശേഖര അറിയിച്ചു. കലക്ടർ ഭണ്ഡാരി സ്വാഗത പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജെ എസ് സോമശേഖര അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാരായണ നായക് വൈസ് പ്രസിഡണ്ട് ജഹന്നാസ് അൻസാർ എന്നിവർ പങ്കെടുത്തു.
ലിബിൻ കൂമ്പാറ കാസർഗോഡ്
0 Comments