ad

Ticker

6/recent/ticker-posts

പത്മയുടെ മൃതദേഹം വിട്ടുനൽകണം; എം.കെ സ്റ്റാലിന് കത്തുനൽകി കുടുംബം

പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ പത്മയുടെ (50) മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. അതേസമയം ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് സ്ത്രീകളുടെ മൃതദേഹങ്ങളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. മൃഗങ്ങളുടെ ശരീരഭാഗങ്ങളോ മറ്റെന്തെങ്കിലുമോ സ്ത്രീകളുടെ ശരീരഭാഗങ്ങളുമായി കലർന്നിട്ടുണ്ടോയെന്നും മറ്റാരുടെയെങ്കിലും ശരീരങ്ങൾ ഉണ്ടോ എന്നതിനെക്കുറിച്ചും നേരത്തെ സംശയങ്ങൾ ഉയർന്നിരുന്നു. രണ്ട് മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ആകെ 61 ശരീരഭാഗങ്ങളാണ് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുവന്നത്. ഇതിൽ 36 ശരീരഭാഗങ്ങൾ ബുധനാഴ്ച പരിശോധിച്ചിരുന്നു.

Post a Comment

0 Comments