ad

Ticker

6/recent/ticker-posts

ഡൽഹിയിൽ ശ്രദ്ധ മോഡൽ കൊലപാതകം; ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ഭാര്യയും മകനും അറസ്റ്റില്‍

ഡൽഹി: ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. മകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. പാണ്ഡവ് നഗർ സ്വദേശിയായ അഞ്ജൻ ദാസിനെ ഭാര്യയും മകനും ചേർന്ന് ഉറക്കഗുളികകൾ നൽകി കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ഡൽഹിയിൽ പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് സഞ്ചിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആ സമയത്ത് മൃതദേഹമാരുടേതെന്ന് കണ്ടെത്താനായില്ല. ശ്രദ്ധാ കേസിന്‍റെ പശ്ചാത്തലത്തിൽ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ശ്രദ്ധയുടേതാണോ എന്ന് കണ്ടെത്താൻ വീണ്ടും അന്വേഷണം നടത്തിയപ്പോഴാണ് സമാനമായ അഞ്ജൻ ദാസിന്‍റെ കൊലപാതകത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഭാര്യ പൂനം, മകൻ ദീപക് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Post a Comment

0 Comments