എടത്വാ: രോഗബാധയുടെ അവശതകൾ മറന്ന് വിമുക്‌തഭടനായ എം.റ്റി. വർഗ്ഗിസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. പച്ച - ചെക്കിടിക്കാട് സെൻ്റ് മേരിസ് ലൈബ്രറി & റീഡിംഗ് റൂം ബാലവേദിയുടെ നേത്യുത്വത്തിൽ റിപ്പബ്ലിക് ദിനാചാരണത്തിലാണ് അവശതകൾ മറന്ന് എം.റ്റി വർഗ്ഗീസ് ദേശിയ പതാക ഉയർത്തകയും, സന്ദേശം നൽകുകയും ചെയ്തത്.
ഭാരതത്തിൻ്റെ സൗന്ദര്യം വൈവിധ്യമാണ്, ഭാഷാപരമായ വൈവിധ്യം ജാതിയും മതപരമായി വൈവിധ്യവും, രൂപത്തിലുളള വൈവിധ്യം, തുടങ്ങിയ വൈവിധ്യങ്ങളാണ് ഈ ദേശത്തിൻ്റെ സൗന്ദര്യം. ഈ വൈവിധ്യങ്ങൾ 'ഒന്നും നഷ്ടപ്പെടാതെ കുട്ടികളായ നിങ്ങൾ ഈ രാജ്യത്തെ മുന്നോട്ട് നയിക്കണം. ജനാധിപത്യത്തെ തകർക്കുന്ന യാതൊന്നും നിങ്ങളിൽ നിന്ന് ഉണ്ടാവരുതെന്ന് എം ടി വർഗീസ് സന്ദേശത്തിൽ പറഞ്ഞു.
പ്രസ്റ്റുത യോഗത്തിൽ ബാലവേദി പ്രസിഡൻ്റ് കുര്യൻ വി വർഗീസ്, ലൈബ്രറി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗിസ്, ലൈബ്രറിയേൻ സനൽ നാലുതോട്ടിൽ, പ്രിയൻ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
✒️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

0 Comments