ad

Ticker

6/recent/ticker-posts

വിഴിഞ്ഞം സംഘർഷത്തിൽ വിശദാംശം തേടി എൻഐഎ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോലീസിനോട് വിശദാംശങ്ങൾ തേടി. സംഘർഷത്തിൽ ബാഹ്യമായ എന്തെങ്കിലും ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കാനാണ് വിശദാംശങ്ങൾ തേടിയത്. അതേസമയം വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ച് ഹിന്ദു ഐക്യവേദി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച മാർച്ചിനെതിരെ പൊലീസ് നോട്ടീസ് നൽകി. മാർച്ചിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് സംഘടന മാത്രമാണ് ഉത്തരവാദിയെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പ്രകോപനപരമായ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉപയോഗിക്കരുതെന്നും ഉച്ചഭാഷിണികൾ പാടില്ലെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂവായിരം പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുറമുഖ വിരുദ്ധ സമരത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ പൊലീസും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്.

Post a Comment

0 Comments