ad

Ticker

6/recent/ticker-posts

കരുവന്നൂർ ബാങ്ക് അഴിമതി; കളക്ഷൻ ഏജന്റിന്‍റെ 30.70 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കളക്ഷൻ ഏജന്‍റ് എ കെ ബിജോയിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 30.70 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് ഭരണസമിതി പോലും അറിയാതെ ബിജോയ് 26.60 കോടി രൂപ വായ്പ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ 2010 മുതലാണ് തട്ടിപ്പ് നടന്നത്. 2021 ജൂലൈ 14 നാണ് കരുവന്നൂരിലെ തട്ടിപ്പിന്‍റെ വാർത്ത പുറത്തുവന്നത്. വിവാഹം, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് തട്ടിയെടുത്തത്. ജീവനക്കാരും ഇടത് ഭരണസമിതിയിലെ ചില അംഗങ്ങളും ചേർന്നാണ് പണം തട്ടിയെടുത്തതെന്നാണ് ആരോപണം. ഉന്നതതല സമിതി നടത്തിയ പരിശോധനയിലാണ് ബാങ്കിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ബാങ്കിലെ വായ്പ വിതരണം, പ്രതിമാസ നിക്ഷേപ പദ്ധതി, വ്യാപാര പ്രവർത്തനം എന്നിവയിൽ തട്ടിപ്പ് നടന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Post a Comment

0 Comments