കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. അതേസമയം, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതല്ലേയെന്നും എല്ലാം സിനിമാ കഥ പോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ എത്ര തവണ പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടു എന്നതല്ല, ഒരു തവണ നോ പറഞ്ഞാൽ അത് ബലാത്സംഗം തന്നെയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഈ വാദത്തോട് കോടതി പ്രതികരിച്ചത് സ്ഥിതിഗതികൾ കൂടി പരിശോധിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്.
0 Comments