ad

Ticker

6/recent/ticker-posts

ചിത്രരശ്മിയുടെ ബാനറിൽ മിഥുൻമനോഹർ ഒരുക്കുന്ന "അപ്പുവിന്റെ അമ്മ" ഹ്രസ്വസിനിമ ജനുവരി 26ന് വ്യാഴാഴ്ച പുറത്തിറങ്ങും.

കായികമന്ത്രി വി.അബ്ദുറഹിമാനാണ് സിനിമ ഔദ്യോഗികമായി പുറത്തിറക്കുന്നത്.
ജനുവരി 26ന് വ്യാഴാഴ്ച രാവിലെ 9.30ന് തിരൂരിലെ വസതിയിൽ വച്ച് മന്ത്രി വി.അബ്ദുറഹിമാനാണ് ചിത്രം പുറത്തിറക്കുന്നത്.
വിവിധ വനിതാ സംഘടനകളുമായി സഹകരിച്ചാണ് ചിത്രരശ്മി സിനിമ ഒരുക്കിയത്. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ ഒരു നല്ല സന്ദേശം നൽകാനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഒട്ടേറെ ഹ്രസ്വ സിനിമകൾ ഒരുക്കിയ മിഥുൻമനോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ: ദിവ്യശ്രീ. തിരക്കഥ, സംഭാഷണം: ഊരാളി ജയപ്രകാശ്. സഹ സംവിധാനം: ബിജുകൃഷ്ണ കോഴിക്കോട്, കൃഷ്ണ മനോഹർ. ക്യാമറ: രമേശ് പരപ്പനങ്ങാടി. സംഗീതം: കോട്ടയ്ക്കൽ മുരളി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
ബാലു കോട്ടയ്ക്കൽ, ലതാ ദിനേശ്, പാർവൺ പുല്ലാട്ട്, ഊർമിള മേലേതിൽ, ഡോ.സന്തോഷ് വള്ളിക്കാട്, ഡോ.ബിജി, സത്യഭാമ, ആർ.കെ.താനൂർ, സന്ദീപ് കെ.നായർ, വിനീഷ് തേഞ്ഞിപ്പലം, സ്മിത മേലേടത്ത്, സുബൈർ കോട്ടയ്ക്കൽ, സൗമ്യ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊതുഇടങ്ങളിലും സമൂഹമാധ്യമങ്ങൾ വഴിയും ചിത്രം പ്രദർശിപ്പിക്കും.

Post a Comment

0 Comments