ഒറുവിൽ ഖാദർ ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിക്കും അത്തിക്കാട്ടിൽ സൈനുദ്ദീൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും പുത്തനത്താണിയിലെ ഹലാ മാൾ, ഇൻഡോ ടെക് എന്നിവർ സ്പോൺസർ ചെയ്യുന്ന പ്രൈസ് മണിക്കും വേണ്ടിയുള്ള മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ടീമുകൾ പങ്കെടുക്കും. ദിവസവും അണ്ടർ 20 മത്സരവും ഉണ്ടാകും.
30 ന് രാത്രി 8 മണിക്ക് വളാഞ്ചേരി എസ്ഐ എൻ. ആർ. സുജിത് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ പൂളക്കോട്ട് ആധ്യക്ഷ്യം വഹിക്കും.
ഫുട്ബോൾ നിരീക്ഷകൻ ( കളിപറച്ചിലുകാരൻ ) സുബൈർ വാഴക്കാട് മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി. പി. സിനോബിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ജാസർ, പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഫൗസിയ, നാസർ പുളിക്കൽ, കെ.ടി. സുനീറ, റജീന റിഫായി എന്നിവരും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ പ്രമുഖരും സംബന്ധിക്കും. ടൂർണമെന്റിൽനിന്നു ലഭിക്കുന്ന വരുമാനം ലഹരി നിർമാർജനം, ജീവകാരുണ്യ പ്രവർത്തനം എന്നിവയ്ക്ക് ഉപയോഗപ്പെടുത്തും.
എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത
ഉസ്മാൻ പൂളക്കോട്ട് ( ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ)
സനിൽ തച്ചില്ലത്ത് ( കൺവീനർ)
ഷറഫുദ്ദീൻ മണ്ണേക്കര
നിഷാദ് മാട്ടുമ്മൽ
കെ.വി. ദിനൂപ്.
എന്നിവർ അഭ്യർത്ഥിച്ചു
0 Comments