കുഴിമണ്ണ സ്വദേശികളായ സുരേഷും സാജിലുമാണ് നായയെ രക്ഷപ്പെടുത്തിയത്.
പണിക്കര പുറായ ഭാഗത്ത് കഴുത്തിൽ പ്ലാസ്റ്റിക് പാത്രം കുരുങ്ങി ദിവസങ്ങളായി അലഞ്ഞുതിരിയുന്ന തെരുവുനായയെ രക്ഷപ്പെടുത്തി താലൂക്ക് ദുരന്തനിവാരണ സേന അനിമൽ റസ്ക്യൂ ടീം. പ്രദേശത്തെ നാട്ടുകാരും വ്യപാരികളും ഏറെ വേദനയോടെ കൂടിയാണ് തെരുവ് നായയുടെ ഈ ദുരിതാവസ്ഥ നോക്കി കണ്ടത്. പ്രാദേശികമായി നാട്ടുകാരും മറ്റും ഇതിനെ പിടികൂടി ബോട്ടിൽ മാറ്റാൻ പരിശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ആക്കോട് സ്വദേശി കുന്നത്ത് സുഹൈലും മറ്റ് നിരവധി നാട്ടുകാരും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ടിഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയത്. തിങ്കളാഴ്ച നാലങ്ക ടിഡിആർഎഫ് അനിമൽ റെസ്ക്യൂ വളണ്ടിയർമാർ പ്രദേശത്ത് തിരച്ചിൽ നടത്തുകയും കണ്ടെത്തി പിടികൂടാൻ പരിശ്രമിക്കുന്നതിനിടെ രക്ഷപ്പെട്ടോടുകയും ചെയ്തു. രണ്ടാം ദിനത്തിലാണ് കുഴിമണ്ണ സ്വദേശികളായ സുരേഷ് സാജിൽ എന്നിവർ എത്തി നായയെ പിടികൂടി ബോട്ടിൽ ഊരിമാറ്റിയത്. ദിവസങ്ങളായി വെള്ളവും ഭക്ഷണം കഴിക്കാൻ കഴിയാതെ പ്രയാസത്തിലായിരുന്നു ഇത്.
0 Comments