ad

Ticker

6/recent/ticker-posts

കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ ക്രമക്കേടുകൾക്കെതിരെ "ഭക്ത ജനങ്ങളുടെ ശ്രദ്ധക്ക്" പ്രതിഷേധ ധർണയുമായി യൂത്ത് കോൺഗ്രസ്സ്.

മലപ്പുറം കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ ക്രമ ക്കേടുകൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ ധർണ.. കാടാമ്പുഴ ഭഗവതി ദേവസ്വവുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ ഉണ്ടെന്നും,പ്രസാദ ഊട്ട് നാളി കേര കൊട്ടേഷനുകളിൽ തിരിമറി നടന്നിട്ടുണ്ടെന്നും ആയത് കൊണ്ട് ക്ഷേത്രത്തിൽ നടന്നിട്ടുള്ള മുഴുവൻ കൊട്ടേഷനുകളും റദ്ദ് ചെയ്യണമെന്നും ശുപാർശ ചെയ്തു കൊണ്ട് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ശക്തമാക്കിയത്.
കാടാമ്പുഴ ക്ഷേത്രത്തിലെ മുഴുവൻ കൊട്ടേഷനുകളും റദ്ദ് ചെയ്യുക, ഡയാലിസിസ് സെന്ററിന്റെ പേരിൽ ഉണ്ടാക്കിയ അനധികൃത ട്രസ്റ്റ് പിരിച്ചു വിടുക, അനധികൃത നിർമാണങ്ങൾ നിർത്തി വെക്കുക, ശാന്തി നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക, കൊട്ടേഷൻ വിളിക്കാതെ ക്ഷേത്രത്തിലെ പഴയ സാധനങ്ങൾ വിറ്റതിന് പിന്നിലെ അഴിമതി അന്വേഷിക്കുക, പിൻ വാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ വകുപ്പ് തല നടപടി എടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ്സ് ധർണ നടത്തിയത്.. മലബാർ ദേവസ്വം ബോർഡ് മുൻ അംഗവും മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ വി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. കെപി സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ വികെ ഷഫീഖ്,മൻസൂർ അലി പി, അബ്ദു തെക്കരകത്ത്,രതീഷ് പൊട്ടൻചോല, നിസാർ തോട്ടോളി, അബ്ദുൽ മനാഫ്, സുഭാഷ്, ബഷീർ വിപി, പുല്ലാട്ടിൽ മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു..

Post a Comment

0 Comments