ad

Ticker

6/recent/ticker-posts

അന്താരാഷ്ട്ര പുരസ്‌കാര നിറവിൽ ആസ്റ്റർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റൽ

കോട്ടക്കൽ :  പേഷ്യന്റ്സ് സേഫ്റ്റിയെ മുൻ നിർത്തികൊണ്ടുള്ള ഈ വർഷത്തെ ഇന്റർനാഷണൽ പേഷ്യന്റ്സ് സേഫ്റ്റി അവാർഡ് 2023 ആസ്റ്റർ  വിമൻ & ചിൽഡ്രൻ ഹോസ്പിറ്റലിന്.ആസ്റ്റർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റലിന്റെ കീഴിൽ പ്രവർത്തിക്കുന്നആസ്റ്റർ നർച്ചർ പ്രോഗ്രാമാണ് എക്സലൻസ് ഇൻ പേഷ്യന്റ് & ഫാമിലി കൊളാബറേഷൻ എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായത്.

ഡൽഹി താജ് പാലസിൽ  നടന്ന ചടങ്ങിൽ വെച്ച് , ഗീതു ആർ (അഡ്‌മിനിസ്‌ട്രേറ്റർ, ആസ്റ്റർ നർച്ചർ പ്രോഗ്രാം), ജോസി പി ജോൺ (നഴ്‌സിംഗ് ഓഫീസർ) എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

സൂക്ഷ്മ പരിശോധനകൾക്കൊടുവിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200 ൽ അധികം  അപേക്ഷകളാണ് അന്തിമഘട്ടത്തിലേക്ക് പരിഗണിച്ചത്. തുടർന്ന് വിശദമായ ഓഡിറ്റിനും ആഴത്തിലുള്ള വിശകലനങ്ങൾക്കുമൊടുവിൽ ഉന്നത ജൂറിയാണ് പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. ആസ്റ്റർ നർച്ചർ  ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ ജൂറിക്ക് പൂർണ തൃപ്തിയായിരുന്നു.അമ്മ ഗർഭം ധരിക്കുന്നത് മുതൽ കുട്ടിക്ക് 5 വയസ്സ് തികയുന്നത് വരെ അമ്മയെയും നവജാത ശിശുവിനെയും പോഷിപ്പിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്  ആസ്റ്റർ നർച്ചർ. ചുരുങ്ങിയ കാലയളവിനുള്ളിൽ  ആസ്റ്റർ വിമൻ & ചിൽഡ്രൻ ഹോസ്പിറ്റൽ കരസ്ഥമാക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. ഇത്തരം പുരസ്‌കാരങ്ങൾ ആരോഗ്യ രംഗത്തെ പുതിയ  നവീകരണങ്ങൾക്കു  പ്രചോദനകരമാകുമെന്നു ശ്രീ. ഫർഹാൻ യാസിൻ (റീജിയണൽ ഡയറക്ടർ ആസ്റ്റർ കേരള & തമിഴ്നാട് )

Post a Comment

0 Comments