കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫിലെ എ.പി. ജാഫർ അലിയെ (മുസ്‌ലിം ലീഗ് ) എതിരില്ലാതെ തെരെഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം നിലവിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ഒ.പി.കുഞ്ഞിമുഹമ്മദിനെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ജാഫർ അലിയെ തെരെഞ്ഞെടുത്തത്. 3-ാം വാർഡ് ഏർക്കരയിലെ മെമ്പറായ ജാഫർ അലി . പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ 437 വോട്ടിന്റെ ഉയർന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന തെരെഞ്ഞെടുപ്പ് വരണാധികാരി എം.എസ്. മനോജ് കുമാർ നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദനച്ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം വി. മധുസൂദനൻ, മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി.കുഞ്ഞി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, എ.പി.അബ്ദു , അബൂബക്കർ തുറക്കൽ,പി.വി. നാസിബുദ്ദീൻ, ടി.പി. സജ്ന ടീച്ചർ, ഉമറലി കരേക്കാട്, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.
0 Comments