ad

Ticker

6/recent/ticker-posts

മാറാക്കരയിൽ പുതിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി. ജാഫർ അലി ; യൂത്ത് ലീഗ് പ്രസിഡന്റിനെ കിരീടമണിയിച്ചും മധുരം വിതരണം ചെയ്തും യൂത്ത് ലീഗ് സഹവർത്തകർ

കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്തിൽ പുതിയ   ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി   തെരഞ്ഞെടുക്കപ്പെട്ട എ.പി. ജാഫർ അലിയെ  കിരീടമണിയിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദം പങ്കിട്ട് സഹപ്രവർത്തകർ. സ്വീകരിച്ച്  മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സ്വീകരണം. യു.ഡി.എഫ് ധാരണ പ്രകാരമാണ് പുതിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി എ.പി. ജാഫർ അലിയെ  തെരെഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നിന്നും  തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ്       യൂത്ത് ലീഗ്     പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ.പി. ജാഫർ അലിക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് യു.ഡി.എഫ് ഭാരവാഹികളുടെയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത്  ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ എന്നിവർ ചേർന്ന് കിരീടമണിയിച്ചത്. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ.പി , ശിഹാബ് മങ്ങാടൻ, സിയാദ് എൻ, ഗഫൂർ പി.ടി, ഫഹദ് കരേക്കാട്, എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. റാഷിദ് എന്നിവർ പങ്കെടുത്തു. 



Post a Comment

0 Comments