തൃശൂർ സേക്രട്ട് ഹാർട്ട് സ്ക്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിയും, കോലഴി പുളിക്കത്തറ പ്രതീഷിന്റെ മകളുമായ പ്രായപൂർത്തിയാകാതെയും കോടതി വിധി വാങ്ങി അച്ചന് കരൾ പകത്തു നൽകിയ ദേവനന്ദയെ ആദരണീയം സാംസ്ക്കാരിക പൗരാവലി സ്കൂളിൽ വെച്ച് ആദരിച്ചു. മുൻ നിയമസഭാ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും, ഉപഹാരവും നൽകി ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.എസ്.അജി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ റെജി ജോയ്, സിസ്റ്റർ പ്രസന്ന, സന്തോഷ് കോലഴി, കെ.ഗോപാലകൃഷ്ണൻ, കെ.പി.രാധാകൃഷ്ണൻ, ജെൻസൻ ജോസ് കാക്കശ്ശേരി, ശരത് ചന്ദ്രൻ മച്ചിങ്ങൽ, സി.സി.ഡേവി, അഡ്വ.ജോയ് ബാസ്റ്റിൻ, പുല്ലാട്ട് സരളാദേവി, സന്തോഷ് കാനാട്ടുകര, റിജോയ് ജോയ്സൺ എന്നിവർ നേതൃത്വം നൽകി.
0 Comments