വളാഞ്ചേരി മുൻസിപ്പാലിറ്റി..ഡിവിഷൻ-33 കഞ്ഞിപ്പുരയിൽ വളാഞ്ചേരി നഗരസഭാ 2022-23 വാർഷിക പദ്ധതിയിൽ 236000/- രൂപ ഉപയോഗിച്ച് വട്ടപ്പാറ അത്താണി -വടക്കേക്കുളമ്പ് ബൈപ്പാസ്സ് റോഡ് ആദ്യ ഘട്ട കോൺക്രീറ്റ് ചെയ്തു നാടിനു സമർപ്പിച്ചു ..
റോഡിന്റെ ഉദ്ഘാടനം 09/03/2023 വ്യാഴം രാവിലെ 8:30 നു വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ
മുജീബ് വാലാസി നിർവഹിച്ചു .
വട്ടപ്പാറ നാഷണൽ ഹൈവേ യിൽ നിന്നും കേവലം 350 മീറ്റർ നീളത്തിൽ വടക്കേകുളമ്പിലേക്ക് കടക്കാനുള്ള പ്രധാനപ്പെട്ട പൈപാസ്സ് റോഡാണ് ഇത് .ഏറെ നാളത്തെ ജനങളുടെ പ്രധാനപ്പെട്ട ഒരു ആവശ്യമായിരുന്നു ഈ റോഡ് .
ചടങ്ങിൽ നഗരസഭാ കൗൺസിലർ ആബിദ മൻസൂർ ,അബ്ദുൽ കരീം തുളുനാടൻ ,അൻഫർ മാസ്റ്റർ ,ഷെമീർ ബാബു ,ജലാൽ കടക്കാടൻ ,CRP ബാവ എന്നിവർ സംസാരിച്ചു .
0 Comments