തിരൂർ നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി ശുചിത്വത്സവം ക്യാമ്പയിന്റെ ഭാഗമായി 2,3,4 വാർഡുകൾ സംയുക്തമായി പ്ലോഗിൻ മാരത്തോൺ നടത്തി. മാരത്തോൺ ഓട്ടത്തിനൊപ്പം എൻറെ പരിസരത്തെ മാലിന്യമുക്തമാക്കുക എന്നും കൂടിയുള്ള ഉദ്ദേശലക്ഷത്തോടെയാണ് പരിപാടി നടന്നത്. സംസ്കാരവും നല്ല ശീലങ്ങളും നാളെക്കായി ശീലിച്ച് പിന്തുടരേണ്ടവരാണ് കുട്ടികൾ. നാളെക്കായി ദീർഘവീക്ഷണത്തോടെ ഭൂമിയെ സൂക്ഷിക്കേണ്ടത് ഇന്നത്തെ കുട്ടികൾ അനുവർത്തിച്ച് പോരേണ്ട നല്ല ശീലങ്ങളിൽ ഒന്നാവണം. കുടുംബശ്രീ ബാലസഭകളിലൂടെ ആരംഭിക്കുന്ന" ഹരിത ക്യാമ്പയിൻ ശുചിത്വത്സവം"ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് നടത്തപ്പെടുന്നത്. തിരൂർ രാജീവ് ഗാന്ധിസ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിന അഷ്കർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ റെജില വാർഡ് കൗൺസിലർ മാരായ റംല മുസ്തഫ, ബിജിത,ip സീനത്ത്, സജ്ന അൻസാർ. CDS അക്കൗണ്ടൻറ് ജംഷീദ ,NULM.co വിദ്യ, അയിഷ്കുട്ടി, ഹാജറ എന്നിവരും മെമ്പർ സെക്രട്ടറി രഞ്ജിത്ത് ബോധവൽക്കരണ ക്ലാസും നൽകി. ഹരിത കർമ്മ സേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു.
0 Comments