ഹോട്ടലിൽ നിന്നും വറൈറ്റി ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ 15 പേർ കടക്കം 22 പേർക്ക് ഭക്ഷ്യ വിഷബാധ വയനാട് കൽപ്പറ്റയിൽ ആണ് സംഭവം ഫയർ സ്റ്റേഷന് സമീപത്തെ മുസല്ല എന്ന ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റത് സൽക്കാരത്തിന്റെ ഭാഗമായാണ് ഒരു കുടുംബത്തിൽ നിന്നുള്ള 15 പേർ ഹോട്ടലിൽ എത്തിയത് വെറൈറ്റി ഭക്ഷണമാണ് ഇവർ ഓർഡർ ചെയ്തത് കഴിച്ചതിനെ തുടർന്ന് ഛർദ്ദി ഉണ്ടാവുകയായിരുന്നു ഹോട്ടലിൽ എത്തിയ മറ്റ് ഏഴു പേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഈച്ചയും എലിയും അടക്കം സഞ്ചരിക്കുന്ന വൃത്തിഹീനമായ അടുക്കളയും സ്റ്റോർ റൂമും ആണ് കണ്ടെത്തിയത് തുടർന്ന് ഹോട്ടൽ അടപ്പിച്ചു ഇക്കുറി അവധിക്കാലത്ത് പതിവിനെ വിപരീതമായി നിരവധി വിനോദസഞ്ചാരികളാണ് വയനാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത് പല സ്ഥലങ്ങളിലും ഭക്ഷണം കിട്ടാത്ത അവസ്ഥ വരെ നിലവിലുണ്ട് ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം ഹോട്ടൽ ഉടമക്ക് നേരെ കൂടുതൽ പരിശോധനകൾ ഉണ്ടാകും മലയാളം ടെലിവിഷൻ വയനാട്
0 Comments