തൃശൂർ ആദരണീയം സംസ്കാരിക പൗരാവലി നെടുമ്പുഴ കസ്തൂർബാ സേവാ സദനത്തിലെ അന്തേവാസികളോടൊപ്പം പുതപ്പ് നൽകിയും, പായസം വിതരണം ചെയ്തും മാതൃദിനം ആഘോഷിച്ചു. മുൻ സ്പീക്കർ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ വിനീഷ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ടി.വി.ചന്ദ്രമോഹൻ, മുൻ മേയർ ഐ.പി.പോൾ എന്നിവർ മുഖ്യാതിഥികളായി. എബി വർഗ്ഗീസ്, പത്മിനി ടീച്ചർ, സിദ്ധാർഥൻ മാസ്റ്റർ, കെ.ഗോപാലകൃഷ്ണൻ, സി.സി.ഡേവി, ജെൻസൻ ജോസ് കാക്കശ്ശേരി, തിമോത്തി വടക്കൻ, സന്തോഷ് കാനാട്ടുകര, റിജോയ് ജോയ്സൺ, രാധാമണി എന്നിവർ പ്രസംഗിച്ചു.
0 Comments