കോട്ടക്കൽ:കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ചരിത്ര വിജയം .പരീക്ഷ എഴുതിയ 194 കുട്ടികളിൽ 194 കുട്ടികളേയും തുടർ പഠനത്തിന് അർഹരാക്കുവാൻ കഴിഞ്ഞു. തുടർച്ചയായി എട്ടാം തവണയാണ് 100 ശതമാന വിജയം സ്കൂൾ കൈവരിച്ചത്. വിദ്യാലയത്തിലെ 57 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസും, 26 കുട്ടികൾ 5 വിഷയങ്ങളിൽ എ പ്ലസ് നേടി. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ .പരീക്ഷ എഴുതിയ 1371 കുട്ടികളിൽ 1371 കുട്ടികളേയും തുടർ പഠനത്തിന് അർഹരാക്കുവാൻ കഴിഞ്ഞു. തുടർച്ചയായി ആറാം തവണ 100 ശതമാന വിജയമാണ് സ്കൂൾ കൈവരിച്ചത്. വിദ്യാലയത്തിലെ 226 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.പി.ടി എ പ്രസിഡൻ്റ് കടക്കാടൻ ഷൗക്കത്ത് വിജയികളെ അനുമോദിച്ചു.ചടങ്ങിൽ സ്കൂൾ മനേജർ കറുത്തേടത്ത് ഇബ്രാഹീ ഹാജി.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അധ്യാപകർ പങ്കെടുത്തു.
0 Comments