എടരിക്കോട് : ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഈ വർഷം ഹയർ സെക്കണ്ടറി അദ്ധ്യാപക സർവ്വീസിൽ നിന്നും വിരമിക്കുന്ന എൻ.എസ്.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ കോർഡിനേറ്റർ സക്കരിയ പൂഴിക്കലിന് എടരിക്കോട് പി.കെ.എം.എം.എച് എസ് .എസ് ,എൻ .എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മാനേജർ ബഷീർ എടരിക്കോട്, പ്രിൻസിപ്പാൾ കെ.മുഹമ്മദ് ഷാഫി, പി.ടി.എ.പ്രസിഡണ്ട് വി.ടി. സുബൈർ തങ്ങൾ . ഹെഡ് മാസ്റ്റർ പി.ബഷീർ എ.വിനോദ് കുമാർ , സി.ടി.അഷ്റഫ്,പ്രോഗ്രാം ഓഫീസർ കെ.പി.അബ്ദുറഹിമാൻ , ഖാദർ ഹാജി, കെ.പി. നാസർ, എം പി.ടി.എ.പ്രസിഡണ്ട് ജംഷീദ എം, അനീഷ്. സി , ആ ശിഷ് പി.എം, ഹബീബ് പി. എന്നിവർ സംസാരിച്ചു.
0 Comments