പ്രദേശത്ത് നിരവധി സഹായ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ് തിണ്ടലം ചാരിറ്റബിൾ സൊസൈറ്റി. ഇവരുടെ പ്രവർത്തനത്തിന്റെ ഫലമായി ഞായറാഴ്ച വൈകിട്ട് ആംബുലൻസ് നാടിനു സമർപ്പിച്ചു. ചടങ്ങ് കോട്ടയ്ക്കൽ നിയോജകമണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ആംബുലൻസിൻ്റെ സേവനം എടയൂർ പഞ്ചായത്തിൽ സജീവമായി നടത്തുമെന്ന് ഭാരവാഹികൾ ചടങ്ങിൽ പറഞ്ഞു
ചാരിറ്റി പ്രസിഡൻറ് കൊന്ന കാട്ടിൽ യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ്, വൈസ് പ്രസിഡൻ്റ് കെ പി വേലായുധൻ, ജാഫർ പുതുക്കുടി, നൗഷാദ് മണി, കെ കെ മോഹനകൃഷ്ണൻ,ചാരിറ്റി സെക്രട്ടറി ജോയ് മാസ്റ്റർ,അയൂബ്, ഷാജി,റസിയ മുഹമ്മദ് കുട്ടി,ബാവ ഹാജി, കൃഷ്ണകുമാർ ടി, മാധവ ദാസ്, പറശ്ശേരി അലി, സിപി ബാലകൃഷ്ണൻ,കൊന്നക്കാട്ടിൽ അബ്ദുൾ ഖാദർ, മജീദ് വാഴക്കോടൻ,യുപി സൈദലവി, മുസ്തഫ ചിറക്കൽ ,cp സുനിൽദാസ്,അരുൺ മാമ്പറ്റ, നൗഫൽ പാലാറ, ഹാഷിം പാലാറ തുടങ്ങിയവർ പങ്കെുത്തു.
0 Comments