ad

Ticker

6/recent/ticker-posts

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ കൊള്ള സംഘങ്ങളുടെ അഴിഞ്ഞാട്ടമോ?.. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടും നടപടിയെടുക്കാതെ മലബാർ ദേവസ്വം ബോർഡും സർക്കാരും



ശക്തമായി ഇടപെട്ട് കേരള ഹൈകോടതി


ദാക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം വിവാദങ്ങളിൽ ആടി ഉലയാൻ തുടങ്ങിയിട്ട് മാസങ്ങളായി.. പരിശുദ്ധമായ ക്ഷേത്ര സന്നിധിയെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള ക്ഷേത്രഭരണവും, ഉദ്യോഗസ്ഥ അഴിമതികളുമാണ് വിവാദങ്ങളിലേക്ക് ഈ പുണ്യ ഭൂമിയെ കൊണ്ടെത്തിച്ചത്..കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എ എസ് അജയ്കുമാർ എന്ന ഉദ്യോഗസ്ഥൻ എക്സിക്യൂട്ടീവ് ഓഫീസർ ആയി വന്നത് മുതലാണ് ക്ഷേത്ര ഭരണത്തിൽ നിരവധി ക്രമക്കേടുകൾക്ക് തുടക്കം കുടിക്കുന്നത്.. ക്ഷേത്രത്തിലെ ശാന്തി നിയമനങ്ങളിൽ നടന്ന ലക്ഷങ്ങളുടെ കോഴ വിവാദമായിരുന്നു തുടക്കം.. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ പൂജാ കർമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മേൽ ശാന്തിയെയും അദ്ദേഹത്തിന്റെ കീഴിലുള്ള ശാന്തിമാരെയും നിയമിക്കുന്നതിൽ ലക്ഷങ്ങളുടെ കോഴ ഇടപാട് നടന്നു എന്ന് ആരോപണമുയരുകയും ഇതിന്റെ അടിസ്ഥാനത്തിൽ കോഴക്ക് കൂട്ട് നിന്ന സിപി എം മാറാക്കര ലോക്കൽ സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് പാർട്ടി നീക്കം ചെയ്യുകയും ചെയ്തിരുന്നു..അതോടൊപ്പം ക്ഷേത്രത്തിൽ പുണ്യ കർമമായി കരുതി പോരുന്ന പ്രസാദ ഊട്ട് വിതരണം സിപിഎം നിയന്ത്രണത്തിലുള്ള ഒരു അനധികൃത സൊസൈറ്റിയെ ഏൽപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന അജയകുമാർ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ ഈ ഇടപാടിൽ വൻ ക്രമക്കേടുണ്ടെന്ന് കേരള ഹൈകോടതി കണ്ടെത്തി പ്രസ്തുത പ്രസാദ ഊട്ട് നടത്തിപ്പിൽ നിന്നും സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയെ ഒഴിവാക്കി ദേവസ്വം നേരിട്ട് പ്രസാദ ഊട്ട് നടത്തണമെന്ന് ഉത്തരവിട്ടു.. ഡയാലിസിസ് സെന്ററിന് വേണ്ടി ഉണ്ടാക്കിയ ട്രസ്റ്റ് ആയിരുന്നു മറ്റൊരു വിവാദ വിഷയം.. ഡയാലിസിസ് സെന്റർ ക്ഷേത്രം നേരിട്ട് തുടങ്ങുന്നതിനു പകരം അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായി ഒരു പ്രത്യേക ട്രസ്റ്റ് രെജിസ്റ്റർ ചെയ്ത് ഡയാലിസിസ് സെന്റർ അതിന്റെ പേരിൽ ആണ് നിലവിൽ തുടങ്ങിയിട്ടുള്ളത്..ഇത് ക്ഷേത്ര സ്വത്തിൽ മറ്റൊരു ട്രസ്റ്റിനും കക്ഷികൾക്കും കടന്ന് കയറാനുള്ള സാധ്യത ഒരുക്കുന്ന ഒന്നാണെന്നും സാമ്പത്തിക ദുരുപയോഗത്തിനുള്ള ഒന്നായി അത് മാറുമെന്നും കാണിച്ച് ഹൈകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി അടിയന്തിരമായി ഇടപെട്ടതിന്റെ ഫലമായി നിലവിൽ പ്രസ്തുത ട്രസ്റ്റ് പിരിച്ചു വിടാൻ മലബാർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.. അതോടൊപ്പം നിലവിൽ നിർമാണം പൂർത്തിയാക്കിയ ഡയാലിസിസ് സെന്ററിന്റെ നിർമാണ ചിലവുകളിലും വൻ അഴിമതി ആരോപിച്ച് നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.. ഇങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ ആഴ്ച നടന്ന കാടാമ്പുഴ ഭഗവതി ദേവസ്വം ഡയാലിസിസ് സെന്റർ ഉദ്ഘാടന പരസ്യത്തിന് വേണ്ടി ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന മുഴുവൻ ക്ഷേത്രങ്ങളിൽ നിന്നും 15000 രൂപ വീതം നൽകണമെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ വിവാദ ഉത്തരവ് ഇറങ്ങിയത്.. ഇതിൽ ഇടപെട്ട ഹൈകോടതി പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്യുകയും ക്ഷേതങ്ങളുടെ പണം ദുരുപയോഗം ചെയ്യാൻ നിങ്ങൾക്ക് ആര് അധികാരം തന്നു എന്ന് വാക്കാൽ ചോദിക്കുകയും ചെയ്തു.. ഡയാലിസിസ് സെന്റർ ഉദ്‌ഘാടനത്തിന് ക്ഷേത്ര ഫണ്ടിൽ നിന്നും ലക്ഷകണക്കിന് രൂപ ചില വഴിച്ചതിനെയും ഹൈകോടതി രൂക്ഷമായി വിമർശിച്ചു..വരുന്ന പതിനാറാം തീയതി ക്ഷേത്രം ട്രസ്റ്റിയോട് കോടതിയിൽ നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.. കാടാമ്പുഴ ഭഗവതി ദേവസ്യത്തിൽ ഡയാലിസിസ് സെന്റർ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളും 15,000 രൂപ നൽകണമെന്നുള്ള മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ഉത്തരവിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു..  രാഷ്ട്രീയപാർട്ടികൾ പിരിവ് നടത്തും പോലെ ക്ഷേത്രങ്ങളെ ഉപയോഗിക്കുകയാണോ എന്ന് കോടതി ചോദിച്ചു..ഉത്തരവിറക്കിയ കമ്മീഷണർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും  കോടതി മുന്നറിയിപ്പ് നൽകി.. കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ അജയ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന വൻ ക്രമക്കേടുകൾക്കെതിരെ നിരവധി സമരങ്ങൾ കാടാമ്പുഴയിൽ നടന്ന് വരികയാണ്.. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര പരമ്പരകൾ തന്നെ നടന്നിട്ടുണ്ട്..പുണ്യ ഭൂമിയായ കാടാമ്പുഴ ക്ഷേത്രത്തെ അപമാനിക്കുന്ന രീതിയിലുള്ള അഴിമതിക്കും ക്രമക്കേടുകൾകുമെതിരെ ജാതി മത ഭേദമന്യേ വൻ പ്രതിഷേധമാണ് ഉയർന്നു വരുന്നത്..

Post a Comment

0 Comments