പെരിന്തൽമണ്ണ ഇരുതലമൂരി പാമ്പുമായി തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തുനിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.
പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ ഹരിത കർമ്മ കോഡിനേറ്റർ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (50) എന്നിവരാണു പിടിയിലായത്. പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവുമാണ് ഇവരെ പിടികൂടിയത്.
0 Comments