ad

Ticker

6/recent/ticker-posts

എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ


മുത്തങ്ങ: ബത്തേരി എസ് ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എം.ഡി.എംഎ യുമായി വന്ന രണ്ട് യുവാക്കളെ പിടികൂടി. തിരൂർ വട്ടപ്പറമ്പിൽ താവനാട്ടിൽ മുഹമ്മദ് ബാസിത് (27), തിരൂർ പെരിന്തല്ലൂർ വെള്ളരിക്കാട്ടിൽ വീട് മുഹമ്മദ് സിനാൻ (20) എന്നിവരാ ണ് പിടിയിലായത്. ഇവരിൽ നിന്ന് 45.79 ഗ്രാം എം.ഡി.എം.എ പിടിച്ചെടു ത്തു. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 55 കെ 8811 നമ്പർ ഇന്നോവ കാറി ന്റെ ഗിയർ ബോക്സിന്റെ ഫ്ലാപ്പിന്റെ ഉളളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ബംഗളൂരിൽ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Post a Comment

0 Comments