ad

Ticker

6/recent/ticker-posts

വട്ടപ്പാറയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞ് അപകടം

 

വട്ടപ്പാറയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞ് അപകടം.അപടത്തില്‍ നാലു പേരേ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥിരം അപകടമേഖലയായ വട്ടപ്പാറ പ്രധാന വളവിന് താഴെയാണ് രാവിലെ 10.30 ഓടെ അപകടം നടന്നത്.നിയന്ത്രണം നഷ്ടമായ ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച് മറിയുകായിരുന്നു.ഇടയുടെ ആഘാതത്തില്‍ മാരുചി സ്വിഫ്റ്റ് കാറ് തകര്‍ന്നു.അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും വളാഞ്ചേരി പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അമ്പലപ്പറമ്പ് ക്രഷറിയില്‍ നിന്നും മെറ്റലുമായി പൂക്കാട്ടിരിയിലേക്ക് പോവുകയായിരുന്ന ലോറി.കാറു കോട്ടക്കലിലേക്ക് പോകുകയായിരുന്നു.അപകടത്തില്‍ പരിക്കുപറ്റിയ കാര്‍ യാത്രികരായ വളാഞ്ചേരി നരിപ്പറ്റ സ്വദേശികള്‍ വാഴയില്‍ വീട്ടില്‍ നൗഷാദ്,തോരാക്കാട് കൂരിപ്പ റമ്പില്‍ വീട്ടില്‍സഫ്വ,സുലൈഖ,ഇസ്രാന്‍ എന്നിവരെ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പോലീസും നാട്ടുകാരും വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ഹൈവേ നിര്‍മ്മാണ കമ്പിനിയുടെ സിമന്റ് കയറ്റിവന്ന ട്രക്ക് ലോറി നിയന്ത്രണം വിട്ട് സമീപത്തേക്ക് തെന്നിമാറി.വളാഞ്ചേരി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു

Post a Comment

0 Comments