ad

Ticker

6/recent/ticker-posts

ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: ഭര്‍ത്താവിനെയും ഭാര്യയെയും മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട് വെണ്ണീപ്പുറത്ത് അശോക് കുമാര്‍ (ഉണ്ണി-43), ഭാര്യ അനു രാജ് (37) എന്നിവരെയാണ് വീട്ടുവളപ്പിലെ പ്ലാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം എല്‍.എസ്.ജി.ഡി. ടൗണ്‍പ്ലാനിങ് ഓഫീസിലെ സിനീയര്‍ ഗ്രേഡ് ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ഭാര്യ അനു രാജ് ഇടുക്കി മരിയാപുരം മുതിരക്കല്ല് സ്വദേശിയാണ്. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
എ.എസ്.പി. (ട്രെയിനി) ശക്തി സിങ് ആര്യ, വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, തഹസില്‍ദാര്‍ സി.പി. മണി എന്നിവര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. പരേതനായ വെണ്ണിപ്പുറത്ത് മാധവന്‍നായരുടെയും ദേവി അമ്മയുടെയും മകനാണ് അശോക് കുമാര്‍. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശാന്തകുമാരി, രാജു (സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി), രാജേശ്വരി. ഇടുക്കി മരിയാരപുരം മുതിരക്കല്ലില്‍ പരേതനായ രാജന്റെയും സൂസിയുടെയും (റിട്ട. ഹെല്‍ത്ത്) മകളാണ് അനുരാജ്.

Post a Comment

0 Comments