ad

Ticker

6/recent/ticker-posts

നിർത്തിയിട്ട കാർ പിറകോട്ട് ഓടുന്നതിനിടെ രക്ഷാപ്രവർത്തനം നടത്തിയ കോഴിച്ചെന സ്വദേശി സുധീഷിനെ കോട്ടക്കൽ നഗരസഭ കൗൺസിൽ അഭിനന്ദിച്ചു

കോട്ടക്കൽ ടൗണിലാണ് സംഭവം ഉണ്ടായത്.
 വളരെ തിരക്കേറിയ 
മലപ്പുറം - തിരൂർ റോഡിൽ ഫെഡറൽ ബാങ്കിന് സമീപം ഇന്നോവ കാർ, സ്വയം ഓടി തുടങ്ങുകയണുണ്ടായത്.
 ഇതിനിടെ ബൈക്കിൽ എത്തിയ സുധീഷ് കാറിൽ നിന്നും സ്ത്രീകൾ അടക്കമുള്ളവരുടെ നിലവിളി കേട്ടപ്പോഴാണ് വണ്ടിയിലേക്ക് ശ്രദ്ധിച്ചത്. ഉടനെ ബൈക്ക് റോഡിൽ നിർത്തി, ഓടി  കാറിൽ കയറുകയും, ഹാൻഡ് ബ്രേക്ക് വലിക്കുകയും വണ്ടി നിർത്തുകയും ചെയ്താണ് ഒരു കുടുംബത്തെ രക്ഷപ്പെടുത്തിയത്. പിന്നീട് യാതൊരുവിധ പ്രചാരണങ്ങൾക്കും  മറ്റും നിൽക്കാതെ, സുധീഷ് തന്റെ ജോലി സ്ഥലമായ കെ .എസ് .എഫ് .ഇ യുടെ ഓഫീസിലേക്ക് പോവുകയും ചെയ്തു. പിന്നീട് അടുത്തുള്ള സി.സി.ടി.വി യുടെ സഹായത്തോടെയാണ് സുധീഷിനെ കണ്ടെത്തിയത്. വലിയൊരു അപകടത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ ധൈര്യവും മനസ്സും കാണിച്ച സുധീഷിനെ നഗരസഭ കൗൺസിലും ഉദ്ധോഗ്യസ്ഥരും അഭിനന്ദിച്ചു.
ചെയർപേഴ്സൺ ബുഷ്റ ഷബീർ അദ്ധ്യക്ഷയായിരുന്നു.

Post a Comment

0 Comments