ad

Ticker

6/recent/ticker-posts

റോഡുകളുടെ ശോച്യാവസ്ഥ: സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി.


എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ  സാൽവേഷൻ ആർമി പള്ളി -  പൊയ്യാലുമാലിൽപ്പടി,മടയ്ക്കൽ - പൊയ്യാലുമാലിൽ പടി  എന്നീ റോഡുകളുടെ  ഇരുവശങ്ങളിൽ താമസിക്കുന്നവരുടെ യാത്രാക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുകയെന്ന്  ആവശ്യപ്പെട്ട് രൂപികരിച്ച  സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി.സൗഹൃദ നഗറിൽ പൊതുപ്രവർത്തകൻ  ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാജു, സമിതി രക്ഷാധികാരി തോമസ്ക്കുട്ടി പാലപറമ്പിൽ, ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കൺവീർ മനോജ് മണക്കളം, ജോ. കൺവീനർമാരായ പി.ഡി.സുരേഷ്, രജീഷ് പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൻ പരുത്തിയ്ക്കൽ പ്രിൻസ് കോശി, ബാബു വാഴക്കൂട്ടത്തിൽ, സാം വി.മാത്യൂ, അജയൻ മറ്റത്തിൽ, തോമസ് വർഗ്ഗീസ്, പി.പി.ഉണ്ണികൃഷ്ണൻ,പുരുഷോത്തമൻ പി.ഡി,വിനോദ് പി.കെ,എബി കെ.കെ, ജിനു ഫിലിപ്പ്,സി.കെ സുരേന്ദ്രൻ,ഷാജി ചോളകത്ത്, ജയൻ പാലപറമ്പിൽ, പ്രവീൺ പി.വി , പി.എൽ ദേവസ്യ ,റോഷൻ കളത്തിൽ, രതീഷ് കുമാർ പി.ആർ, സുമേഷ് പുത്തൻപറമ്പിൽ  രാജീവ് പി.കെ  എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നല്കി.സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന് നല്കിയ ഹർജിയിൽ കമ്മീഷൻ അടിയന്തിരമായി റിപ്പോർട്ട് തേടി.കേസ് ആഗസ്റ്റ് നാലിന് പരിഗണിക്കും.

ഈ റോഡിൻ്റെ  ഇരുവശത്തായി 50-ലധികം  കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ  കിടപ്പു രോഗികളും ഇതിൽ ഉൾപ്പെടും.വെള്ളപ്പൊക്കമുണ്ടായാൽ  ഈ പ്രദേശം ഒറ്റപ്പെടുകയാണ്.ഒരു ഓട്ടോറിക്ഷയിൽ  പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല.കഴിഞ്ഞ ആഴ്ച  ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ  കർഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കൽ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് ജീവൻ പൊലിഞ്ഞു.

ഈ റോഡിൽ  ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്.ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല.മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത് .വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളിൽ 4  അടിയോളം ഉയരത്തിൽ  വെള്ളമുണ്ടാകും.

കുട്ടനാട് എംഎൽ എ തോമസ് കെ. തോമസ് സ്ഥലം സന്ദർശിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പു നല്കി. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് ജില്ലാ പ്രിൻസിപ്പൾ ജഡ്ജ്  ചെയർമാൻ ആയ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളിയുടെ നിർദ്ദേശപ്രകാരം  ഉദ്യോഗസ്ഥൻ  തോമസ് ജോൺ സ്ഥലം  സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി.

Post a Comment

0 Comments