'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' (ബി.ബി.ബി.പി) പദ്ധതിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ഭരണകൂടവും, വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് മലപ്പുറം ഗവ: കോളേജിലെ പെൺകുട്ടികൾക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജിലെ വനിതാ സെൽ, എൻ. എസ്. എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മെൻസ്ട്രൽ ഹൈജിൻ, മെൻസ്ട്രൽ കപ്പ് ഉപയോഗം എന്നിവ സംബന്ധിച്ചായിരുന്നു ബോധവത്കരണം. അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താക്കൂർ സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പല്‍ ഡോ: പി. കദീജ അദ്ധ്യക്ഷത വഹിച്ചു. ഡോ: അഭി അശോക് ക്ലാസ്സെടുത്തു. ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്രലേഖ ബി.ബി.ബി.പി പദ്ധതി വിശദീകരിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ എന്‍.ദിവ്യ പ്രസംഗിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി ആശാമോൾ സ്വാഗതവും വുമൺ പ്രൊട്ടക്‍ഷൻ ഓഫീസർ ശ്രുതി ടി എം നന്ദിയും പറഞ്ഞു.
0 Comments