ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് പ്രഭ (പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് റീഹാബിലിറ്റേഷൻസ് ആൻഡ് ബേസിക് ഹെൽത്ത് അസ്സിസ്റ്റൻസ്) പദ്ധതി പ്രകാരം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾക്ക് ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ടി അമീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് അലി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ്, ബഡ്‌സ് സ്കൂൾ അധ്യാപിക രമ്യ വി.പി, സുജിത സി.പി, അലി അനീസ്, എൻ.എസ്.എസ് യുണിറ്റ് ലീഡർമാരായ അനഘ കെ.ടി, തൻസിഫ് എന്നിവർ സംസാരിച്ചു. പ്രഭ കോർഡിനേറ്റർമാരായ അഭിഷേക്, ഫർഹാനത്ത് മോൾ, റിദ മേച്ചേരി, ഷഹാന മിസ്‌ന, ശ്യാമ പ്രസാദ്, അഹമ്മദ് യാസീൻ, നിവേദ്, അളകനന്ദ, അഭിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments