ad

Ticker

6/recent/ticker-posts

പുഴയോരത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പുഴയോരത്ത് വലിച്ചിഴച്ച് കൊണ്ടുപോയതായി അടയാളം


മീനങ്ങാടി: മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം.  കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ കുണ്ടുവയല്‍ഭാഗത്ത് പുല്ലരിയുന്നതിനിടെയാണ് സുരേന്ദ്രനെ കാണാതായത്. സമീപത്ത് പുല്ലിലൂടെ വലിച്ച് കൊണ്ടുപോയ പാടുമുണ്ട്. സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഏതോ മൃഗം വലിച്ച് കൊണ്ടുപോയതാകാമെന്നാണ് സംശയിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും, മീനങ്ങാടി പൊലിസും, ഗ്രാമ പഞ്ചായത്ത് അധികൃതരും, പള്‍സ് എമര്‍ജന്റ്‌സി ടീം അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്...

Post a Comment

0 Comments