ad

Ticker

6/recent/ticker-posts

*'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിൻ*


ആസാദി കി അമൃത് മഹോത്സവത്തോടനുബന്ധിച്ച് കൊണ്ടോട്ടി നഗരസഭ  'മേരി മാട്ടി മേരാ ദേശ്' ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹ്‌റാബി നഗരസഭ ഓഫീസിൽ  പതാക ഉയർത്തിയ ശേഷം 'പഞ്ച് പ്രാൺ' പ്രതിജ്ഞ ചൊല്ലി. തുടർന്ന്  'വസുധ വന്ദനം-അമൃത് വാടിക' പരിപാടിയുടെ ഭാഗമായി കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള എട്ട് സെൻറ് സ്ഥലത്ത് 75 ഫല വൃക്ഷത്തൈകൾ നട്ടു. നഗരസഭാ വൈസ് ചെയർമാൻ പി. സനൂപ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷ്‌റഫ് മടാൻ, എ. മുഹിയുദ്ദീൻ അലി, അബീന പുതിയറക്കൽ, റംല കൊടവണ്ടി, കൗൺസിലർമാരായ കെ.പി. ഫിറോസ്, റസാക്ക് ചൊക്ലി, എം.ടി സൗദാബി, നിമിഷ, നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, സ്‌കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments