ad

Ticker

6/recent/ticker-posts

കോട്ടക്കൽ സഹകരണ അർബൻ സൊസൈറ്റിയുടെ ഓണചന്തക്ക് തുടക്കമായി

കോട്ടക്കൽ സഹകരണ അർബൻ സൊസൈറ്റിയുടെ കൺസ്യൂമർ ഫെഡ് സഹകരണ വകുപ്പ് ഓണചന്തക്ക് തുടക്കമായി. BH റോഡിൽ സൊസൈറ്റി പരിസരത്താണ് ഓണചന്ത സംഘടിപ്പിച്ചിട്ടുള്ളത്. സൊസൈറ്റി ചെയർമാൻ ശ്രീ.ടി. കബീർ മാസ്റ്റർ അബൂബക്കർ മണ്ടായ പ്പുറത്തിന് ഓണകിറ്റ് നൽകി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പൊതുവിപണിയിൽ ഏകദേശം 2000 രൂപയോളം വരുന്ന വിവിധയിനം പലചരക്കുസാധനങ്ങൾ അടങ്ങിയതാണ് ഓണകിറ്റിന് 908 രൂപ മാത്രമേ വിലവരുന്നുള്ളൂ. വിലവർദ്ധനവിൽ നിന്നും ജനങ്ങളെ സമൃദ്ധമായി കേരളീയരുടെ, മലയാളികളുടെ ഓണം ആഘോഷിക്കുന്നതിനായി LDF സർക്കാർ നടപ്പിലാക്കി ജനകീയപദ്ധതിയുടെ ഭാഗമായാണ് കേരളത്തിലുടനീളം നൂറുകണക്കിന് ഓണചന്തകൾ ആരംഭിച്ചിട്ടുള്ളത് എന്ന് ശ്രീ.ടി. കബീർ പറഞ്ഞു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി എൻ.ബാലകൃഷ്ണൻ, വൈസ് ചെയർമാൻ ഫൈസൽ അടാട്ടിൽ, ബോർഡ് മെമ്പർമാരായ അബ്ദുറഹീം എന്ന നാണി, യു.രാഗിണി, നഗരസഭ കൗൺസിലർമാരായ ദിനേഷ്, സെറീന സുബൈർ, അടാട്ടിൽ റഷീദ, സരള, ബാങ്ക് ജീവനക്കാർ, സുദേവൻ, ഷിഹാബ്, CPI (M) ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ടി.പി. ഷമീം, ടി.പി. സുബൈർ എസ്.സി. സഹകരണ സംഘം പ്രസിഡന്റ് എ.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments