ഓണമടുത്തിട്ടും പച്ചക്കറിക്ക് തീവിലയാണ് ,ഓണത്തിനുള്ള നെട്ടോട്ടത്തിൽ ജനത്തിനു പച്ചക്കറിക്ക് വാങ്ങാൻ കടകളിലേക്ക് അടുക്കാൻ കഴിയാത്ത രീതിയിൽ വിലക്കയറ്റം വാണം പോലെ കുതിച്ചുയരുകയാണ് .വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ അനാസ്ഥക്കെതിരെ വളാഞ്ചേരി മുൻസിപ്പൽ യൂത്ത് ലീഗ് വളാഞ്ചേരി ടൗണിൽ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി ..*ചടങ്ങ് യൂത്ത് ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ.പി പി ഹമീദ് ഉദ്ഘാടനം ചെയ്തു .യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സി എം റിയാസ് അധ്യക്ഷനായിരുന്നു .യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭാരവാഹികളായ അൻവർ മുളമുക്കിൽ ,ശിഹാബ് പാറക്കൽ ,ഹാഷിം തങ്ങൾ ,നിസാർ ബാബു ,ഫാരിസ് ,അലി ഷാഹിദ് ,ഫൈസൽ അകയിൽ ,സക്കരിയ്യ ,അയൂബ് ആലുക്കൽ എന്നിവർ പങ്കെടുത്തു
0 Comments